Bss Microlife State Malayalam LKG to 10th

10 Pins145 Followers
വീര്പ്പിച്ച ബലൂണില് നൂല് കെട്ടി അല്പസമയം വെയിലത്ത് വച്ചാല് സംഭവിക്കുന്ന മാറ്റം എന്ത്?  വായു നിറച്ച ബലൂണ് നൂല് കെട്ടി വെയിലത്ത് വച്ചാല് നൂല് കെട്ടിയ ഭാഗമൊഴികെ മറ്റു ഭാഗങ്ങള് കൂടുതല് വീര്ത്തിരിക്കുന്നതായി കാണാം. ഇതിന്  കാരണം ബലൂണിനകത്തെ വായു ചൂടു പിടിച്ച് വികസിക്കുന്നതാണ്.  For further details visit www.microlifeindia.org

തെക്കുപടിഞ്ഞാറന് മണ്സൂണിന്റെ പ്രത്യേകതകള് _ തെക്കുപടിഞ്ഞാറന് മണ്സൂണിന് കേരളത്തില് ഇടവപ്പാതി എന്നു പറയുന്നു. വേനല്ക്കാലത്ത് ഉത്തരാര്ദ്ധഗോളത്തിലെ കരഭാഗം വളരെയധികം ചൂടുപിടിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ന്യൂനമര്ദ്ദമേഖലയിലേയ്ക്ക് ദക്ഷിണാര്ദ്ധഗോളത്തിലെ സമുദ്രങ്ങള്ക്ക് മുകളിലൂടെ വീശിയടിക്കുന്ന കാറ്റാണ് കാലവര്ഷത്തെ കൊണ്ടുവരുന്നത്. ഈ കാലത്തെയാണ് തെക്കുപടിഞ്ഞാറന് മണ്സൂണ് എന്ന് പറയുന്നത്.  ജൂണ് മുതല് സെപ്റ്റംബര് വരെയുള്ള മാസങ്ങളാണ് തെക്കുപടിഞ്ഞാറന് മണ്സൂണിന്റെ കാലയളവ്.

സിന്ധുനദീതട സംസ്കാരം : സിന്ധുവും അതിന്റെ പോഷക നദികളായ ഝലം, രവി, ബിയാസ്, സത് ലജ്, ഛിനാബ് എന്നിവയുടെയും തീരഭൂമികളില് ഏതാണ്ട് അഞ്ചുലക്ഷം ചതുരശ്ര കിലോമീറ്റര് വിസ്തൃതിയില് വ്യാപിച്ചു കിടന്ന ഒരു അതിപ്രാചീന സംസ്കാരമാണിത്. സിന്ധുനദീതട സംസ്കാരപ്രദേശങ്ങളില് ആദ്യമായി കണ്ടെത്തിയത് ഹാരപ്പ ആയതിനാല് ഈ സംസ്കാരത്തെ ഹാരപ്പന്  സംസ്കാരം എന്നും വിളിക്കുന്നു. ഇന്ത്യയിലും, പാകിസ്ഥാനിലുമായിട്ടാണ്  ഈ സംസ്കാരം വ്യാപിച്ചു കിടന്നിരുന്നത്. For further details visit www.microlifeindia.org

കാവടിയാട്ടം - സുബ്രഹ്മണ്യപ്രീതിക്കുവേണ്ടി നടത്തുന്ന ഒരു അനുഷ്ഠാനനര്ത്തനമാണ് കാവടിയാട്ടം. പ്രത്യേക പരിശീലനം ലഭിച്ച സുബ്രഹ്മണ്യഭക്തന്മാരാണ് ഈ നൃത്തം ചെയ്യുന്നത്. ഉത്തരകേരളത്തില് കാവടിയാട്ടത്തിന് പ്രചാരം കുറവാണ്. തൃശ്ശൂരും, പാലക്കാടും ഇതിനു നല്ല പ്രചാരമുണ്ട്. മനോഹരമായി അലങ്കരിച്ച അമ്പലക്കാവടിയും, ഗോപുരക്കാവടിയും, പൂക്കാവടിയുമൊക്കെ ആരെയും ആകര്ഷിക്കുന്നവയാണ്.  For further details visit www.microlifeindia.org

തെയ്യം –ഒരു ഗ്രാമീണോത്സവമാണ് തെയ്യം. വടക്കന് കേരളത്തില് വ്രതശുദ്ധിയോടെ ക്ഷേത്രങ്ങളില് നടത്തുന്ന അനുഷ്ഠാനകലാരൂപമാണ് തെയ്യം. കാവുകളിലും ചില തറവാടുകളിലും തെയ്യം കെട്ടിയാടുന്നു. മലയന്, വേലന്, വണ്ണാന്, മാവിലന് തുടങ്ങിയ സമുദായങ്ങളിലെ ആളുകളാണ് തെയ്യം കെട്ടുന്നത്. ദൈവം എന്ന പദത്തില് നിന്നാണ് തെയ്യം എന്ന പദം ഉണ്ടായത്. ശിവന്, വിഷ്ണു, ചാമുണ്ഡി തുടങ്ങിയ ദേവന്മാരുടെ വേഷമാണ് കെട്ടുന്നത്. നിറപ്പകിട്ടുള്ള കിരീടം, വേഷം, ആഭരണങ്ങള് ഇവയോടുകൂടിയ തെയ്യം കാണാന് അതിമനോഹരമാണ്. ചെണ്ടയാണ് പ്രധാനവാദ്യം.

കണ്ണിനെക്കുറിച്ച് നമുക്ക് വ്യക്തമായി മനസ്സിലാക്കാം.  വസ്തുക്കളെ വ്യക്തമായി കാണാന് നമ്മുടെ കണ്ണിലും ലെന്സുണ്ട് . ഇതിലൂടെ പ്രകാശം കടന്നാണ് വസ്തുവിന്റെ മറ്റൊരു രൂപം (പ്രതിബിംബം) ഉണ്ടാകുന്നത്. തലച്ചോറിന്റെ സഹായത്താല് നമുക്ക് വസ്തുവിന്റെ വ്യക്തമായ രൂപം കാണാന് സാധിക്കുന്നു. കണ്ണിലെ ലെന്സും, കോര്ണ്ണിയയും ചേര്ന്ന് മുന്നിലുള്ള ദൃശ്യങ്ങളില് നിന്നുള്ള പ്രകാശത്തെ റെറ്റിനയില് പതിപ്പിക്കുമ്പോഴാണ് പ്രതിബിംബം ഉണ്ടാകുന്നത്. For further details visit www.microlifeindia.org

Pinterest
Search